Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Pause In The Wait

Alappuzha

കാ​ത്തി​രി​പ്പി​ന് വി​രാ​മം: ശാ​ർ​ങ്ങ​ക്കാ​വ് പാ​ലം ഇ​ന്ന് നാ​ടി​നു സ​മ​ർ​പ്പി​ക്കും

ചെ​ങ്ങ​ന്നൂ​ർ: അ​ച്ച​ൻ​കോ​വി​ലാ​റി​നു കു​റു​കെ ചെ​ങ്ങ​ന്നൂ​ർ -മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ശാ​ർ​ങ്ങ​ക്കാ​വ് പാ​ലം ഇ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കും. വൈ​കി​ട്ട് അ​ഞ്ചി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വെ​ൺ​മ​ണി പ​ഞ്ചാ​യ​ത്തി​നെ​യും നൂ​റ​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം വ​രു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​കു​ന്ന​ത്.
നേ​ര​ത്തെ നാ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ആം​ബു​ല​ൻ​സ് പാ​ലം 2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള ജ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​ക്ക​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15.57 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ത്യാ​ധു​നി​ക രീ​തി​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നു സ്പാ​നു​ക​ളി​ലാ​യി 103.4 മീ​റ്റ​ർ നീ​ള​വും 11.6 മീ​റ്റ​ർ വീ​തി​യു​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തു​മാ​യി 254 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ്ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗു​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

വെ​ൺ​മ​ണി പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്രം, ഇ​ട​പ്പോ​ൺ ജോ​സ്കോ ഹോ​സ്പി​റ്റ​ൽ, പു​ന്ത​ല ആ​യുർ​വേ​ദ ഡി​സ്പെ​ൻ​സ​റി തു​ട​ങ്ങി​യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ പാ​ലം വ​ലി​യ ആ​ശ്വാ​സ​മാ​കും. കൂ​ടാ​തെ, ശാ​ർ​ങ്ങ​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്കും പ്ര​ശ​സ്ത​മാ​യ ശാ​ർ​ങ്ങ​ക്കാ​വ് വി​ഷു ഉ​ത്സ​വ​ത്തി​ന് മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തു​നി​ന്നെ​ത്തു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കും ഇ​നി സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാം.

മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക-​വ്യാ​പാ​ര രം​ഗ​ങ്ങ​ളി​ലും പു​തി​യ പാ​ലം വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ.

Latest News

Up